Question:
സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
Aഅഡ്രിനൽ ഗ്രന്ഥി
Bതൈമസ് ഗ്രന്ഥി
Cപാൻക്രിയാസ്
Dപിറ്റ്യൂട്ടറി ഗ്രന്ഥി
Answer:
C. പാൻക്രിയാസ്
Explanation:
പാൻക്രിയാസിന്റെ ഒരു അപരനാമമാണു് മധുര റൊട്ടി അഥവാ സ്വീറ്റ് ബ്രെഡ്.മാംസപാചകകലയിൽ മൃഗങ്ങളുടെ ഭക്ഷ്യയോഗ്യമായ മിക്ക ഗ്രന്ഥികളും ഹൃദയം, കഴുത്ത്, തൈമസ് തുടങ്ങിയ ചില അവയവങ്ങളും അറിയപ്പെടുന്നതു് മധുരറൊട്ടി (Sweet bread) എന്നാണു്. പക്ഷേ, തൈമസ്സിനും (neck sweetbread) പാൻക്രിയാസിനുമാണു് (heart or belly sweetbread) സ്വീറ്റ് ബ്രെഡ് എന്ന വിളിപ്പേരു് ഏറ്റവും പ്രചാരത്തിൽ വന്നതു്. പേശീമാംസത്തിന്റേതിൽ നിന്നും വിഭിന്നമായി, മധുരം ചേർന്ന പ്രത്യേക സ്വാദുള്ളതിനാലാണു് ഈ പേരു വന്നതു്.