Question:
വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?
Aധ്രുവീയ ഉച്ചമർദ്ദ മേഖല
Bമധ്യരേഖ ന്യൂനമർദ്ദ മേഖല
Cഉപോഷ്ണ ഉച്ചമർദ്ദ മേഖല
Dഉപധ്രുവീയ മേഖല
Answer:
B. മധ്യരേഖ ന്യൂനമർദ്ദ മേഖല
Explanation:
മധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)
- വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണിത്
- അതിനാൽ തന്നെ ഏറ്റവും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖലയാണിത്
- ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു
- സൂര്യന്റെ ചൂട് ഏറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
- വൻതോതിൽ വായു മുകളിലേക്ക് ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ്
- വായൂരഹിത മേഖല അഥവാ 'Doldrum' എന്നും ഇവിടം അറിയപ്പെടുന്നു