Question:

കാരക്കോറം, സസ്കകർ, പിർപഞ്ചൽ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന ഹിമാലയം ഏതാണ്?

Aകാശ്‌മീർ ഹിമാലയം

Bഹിമാചൽ-ഉത്തരാഖണ്ഡ് ഹിമാലയം

Cഡാർജിലിങ് സിക്കിം ഹിമാലയം

Dഅരുണാചൽ ഹിമാലയം

Answer:

A. കാശ്‌മീർ ഹിമാലയം

Explanation:

  • ഭൂപ്രകൃതി, പർവതനിരകളുടെ ക്രമീകരണം, ഭൂരൂപങ്ങൾ എന്നിവയിലുള്ള വ്യത്യാസ ങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ താഴെപ്പറയുന്ന ഉപവിഭാഗങ്ങളായി തിരിക്കാം.

(i) കശ്മീർ അല്ലെങ്കിൽ വടക്ക് പടിഞ്ഞാറൻ ഹിമാലയം 
(ii) ഹിമാചൽ-ഉത്തർഖണ്ഡ് ഹിമാലയം
(iii) ഡാർജിലിങ് സിക്കിം ഹിമാലയം
(iv) അരുണാചൽ ഹിമാലയം
(v) കിഴക്കൻ കുന്നുകളും പർവതങ്ങളും

കാശ്മ‌ീർ അല്ലെങ്കിൽ വടക്ക് പടിഞ്ഞാറൻ ഹിമാലയം 

  • കാരക്കോറം, ലഡാക്ക്, സസ്‌കർ, പിർപഞ്ചൽ എന്നീ പർവതനിരകൾ ഇതിലുൾപ്പെടുന്നു.
  • കശ്മീർഹിമാലയത്തിന്റെ വടക്ക് കിഴക്ക് ഭാഗം ഒരു ശീതമരുഭൂമിയാ ണ്.
  • അത് ഗ്രേറ്റർ ഹിമാലയത്തിനും കാരക്കോറം പർവതനിരയ്ക്കുമിടയിലാണ്.
  • ലോക പ്രശസ്‌തമായ ഹിമാനികളായ സിയാച്ചിനും ബോൽതാരോയും ഈ പ്രദേശത്ത് കാണപ്പെടുന്നു.
  • കുങ്കുമപ്പൂവ് കൃഷിക്ക് അനുയോജ്യമായ കരേവ മണ്ണിനത്തിനും കശ്‌മീർ ഹിമാലയം പ്രസിദ്ധമാണ്.
  • ഗ്രേറ്റ് ഹിമാലയത്തിലെ സോജില, പിർപ ഞ്ചലിലെ ബനിഹാൾ, സ്‌കർ പർവതനിരയിലെ ഫോട്ടുലാ, ലഡാക് മലനിരയിലെ കർദുങ് ലാ എന്നിവയാണ് ഈ പ്രദേശത്തിലെ പ്രധാന ചുരങ്ങൾ.
  • ദാൽ, വൂളാർ എന്നീ ശുദ്ധജല തടാകങ്ങളും പാംഗോങ് സോ (Panggong Tso), സോ-മൊരിരി എന്നീ ലവണജല തടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു.
  • സിന്ധുനദിയും അതിന്റെ പോഷകനദികളായ ചെനാബ്, ത്സലം എന്നിവയുമാണ് കശ്‌മീർ ഹിമാലയത്തിലെ പ്രധാന നദികൾ. 

Related Questions:

ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ' ബാരൺ ' സ്ഥിതി ചെയ്യുന്നത് ?

Highest battlefield in the world is?

ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?

ഹിമാലയത്തിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡെറാഡൂണ്‍ എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ?