Question:
ഗർഭാശയഭിത്തിയിലെ പേശികളെ സങ്കോചിപ്പിക്കുന്ന ഹോർമോൺ ഏത്?
Aഓക്‌സിടോസിൻ
Bവാസോപ്രസിൻ
Cപ്രോലാക്ടിൻ
Dമെലാടോണിൻ
Answer:
A. ഓക്‌സിടോസിൻ
Explanation:
ഗർഭാശയഭിത്തിയിലെ മിനുസ പേശികളുടെ സങ്കോചത്തിനും, പ്രസവം സുഗമമാക്കാനും, മുലപ്പാൽ ചുരത്താനും സഹായിക്കുന്ന ഹോർമോൺ -ഓക്സിടോസിൻ
വാസോപ്രസിൻ.
ആന്റിഡൈയൂററ്റിക് ഹോർമോൺ(ADH) എന്നറിയപ്പെടുന്നു.
വൃക്കയിൽ ജലത്തിന്റെ പുനരാഗീരണത്തിന് സഹായിക്കുന്ന ഹോർമോൺ- വാസോപ്രസിൻ.
വാസോപ്രസിൻ കുറയുമ്പോഴുണ്ടാകുന്ന രോഗം - ഡയബറ്റിസ് ഇൻസിപിഡസ്.
വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കൂടുതലും മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം കുറവും ആയിരിക്കും.