App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യ ശരീരത്തിലെ 24 മണിക്കൂർ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?

Aതൈമോസിൻ

Bതൈറോക്സിൻ

Cഅഡ്രിനാലിൻ

Dമെലാടോണിൻ

Answer:

D. മെലാടോണിൻ

Read Explanation:

മെലറ്റോണിൻ:

  • മസ്തിഷ്കം ഇരുട്ടിനോട് പ്രതികരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു ഹോർമോണാണ് മെലറ്റോണിൻ.
  • ഇത് നിങ്ങളുടെ സർക്കാഡിയൻ താളത്തിൻ്റെ (Circadium rhythm) സമയത്തെയും (24-മണിക്കൂർ ആന്തരിക ക്ലോക്ക്) ഉറക്കത്തെയും സഹായിക്കുന്നു.
  • രാത്രിയിൽ വെളിച്ചം കാണുന്നത്, മെലറ്റോണിൻ ഉൽപാദനത്തെ തടയുന്നു.

Related Questions:

ഇവയിൽ ഏതെല്ലാമാണ് ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ

1.ഓക്സിടോസിൻ

2.വാസോപ്രസിൻ

3.കോർട്ടിക്കോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ

4.ഗ്രോത്ത് ഹോർമോൺ റിലീസിംഗ് ഹോർമോൺ

ഗർഭാശയ വളർച്ചയ്ക്കും ഗർഭധാരണത്തിനും ഭ്രൂണത്തെ നിലനിർത്താനും സഹായിക്കുന്ന ഹോർമോൺ ആണ്?

അഡ്രിനൽ കോർട്ടക്സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.

(i) വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ്-ജല സംതുലനാവസ്ഥ നിലനിർത്തുന്നു.

(ii) കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നു.

(iii) ലൈംഗിക വളർച്ചയേയും ധർമ്മങ്ങളേയും നിയന്ത്രിക്കുന്നു.

(iv) ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നു.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.രക്തസമ്മർദ്ദം, ഹൃദയസ്പന്ദന നിരക്ക്, ശ്വസന നിരക്ക് എന്നിവ അഡ്രിനാലിൻ വർദ്ധിപ്പിക്കുന്നു.

2.കോർട്ടിസോൾ മാംസ്യം, കൊഴുപ്പ് എന്നിവയിൽനിന്നുള്ള ഗ്ലൂക്കോസ് നിർമ്മാണത്തിന് സഹായിക്കുന്നു.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികളെ അന്തഃസ്രാവികൾ എന്നു പറയുന്നു.

2.അന്തസ്രാവി ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനശാഖയാണ് എൻഡോക്രൈനോളജി.