Question:

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

3) മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി 

Aമൊറാർജി ദേശായി

Bചരൺസിംഗ്

Cലാൽ ബഹദൂർ ശാസ്ത്രി

Dവി.പി സിംഗ്

Answer:

C. ലാൽ ബഹദൂർ ശാസ്ത്രി

Explanation:

ലാൽ ബഹദൂർ ശാസ്ത്രി

  • പ്രധാനമന്ത്രിയായ കാലഘട്ടം - 1964 -1966 
  • ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി 
  • സമാധാനത്തിന്റെ ആൾരൂപം എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി 
  • വിദേശത്ത് വച്ച് അന്തരിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി 
  • ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 
  • മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി (1966 )
  • ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി  
  • 1965 -ലെ ഇന്ത്യാ -പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി 
  • 1966 ജനുവരി 10 ന് പാക് പ്രസിഡന്റായ അയൂബ്ഖാനുമായി ചേർന്ന് താഷ്കൻറ് കരാറിൽ ഒപ്പുവെച്ച പ്രധാനമന്ത്രി 
  • 'ഒരു കൊച്ചു കുരുവിയുടെ അവസാനത്തെ വിജയം ' എന്നു വിശേഷിപ്പിക്കുന്നത് താഷ്കൻറ് കരാറിനെയാണ് 

Related Questions:

' Jawaharlal Nehru: Life and Work ' എന്ന കൃതി എഴുതിയത് ആരാണ് ?

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായ കേന്ദ്രമന്ത്രി?

ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?

The word secular was added to the Indian Constitution during Prime Ministership of :

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ആരാണ് ?