'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?
Aകേരളം
Bകാശ്മീർ
Cഹിമാചൽ പ്രദേശ്
Dമണിപ്പൂർ
Answer:
D. മണിപ്പൂർ
Read Explanation:
'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം - മണിപ്പൂർ
“ആധുനിക ഇന്ത്യയുടെ ശില്പി” എന്ന വിശേഷണമുള്ള ഇന്ത്യൻ പ്രധാനമന്ത്രി
1889 ൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിന മായി ആഘോഷിക്കുന്നു
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു
‘ജവഹർ’ എന്ന വാക്കിന്റെ അർത്ഥം അമൂല്യ രത്‌നംഎന്നാണ്. ‘ലാൽ’ എന്നാൽ പ്രിയപ്പെട്ടവൻഎന്നാണർത്ഥം.
തോട്എന്നർത്ഥം വരുന്ന നഹർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് നെഹ്‌റു എന്ന പേര് ഉണ്ടായത്
1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കണ്ട് മുട്ടുന്നത്.
ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് നെഹ്രുവാണ്.
1952-ൽ ഏഷ്യയിലാദ്യമായി (ഇന്ത്യയിൽ) കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം,ജനസംഖ്യ നിയന്ത്രണത്തിനു വേണ്ടി, കുടുംബാസൂത്രണ പദ്ധതി തുടങ്ങിയവ നടപ്പാക്കിയത് നെഹ്‌റു ആയിരുന്നു.
ഇന്ത്യയുടെ അണക്കെട്ടുകളെ “രാജ്യത്തിലെ പുതിയ ക്ഷേത്രങ്ങൾ” എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്