..2006-ൽ കേരളത്തിലെ ആദ്യത്തെ കൽപ്പിത സർവ്വകലാശാല എന്ന പദവി ലഭിച്ചത് കേരള കലാമണ്ഡലത്തിനാണ്.
കേരളത്തിലെ പ്രധാനപ്പെട്ട കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി സ്ഥാപിക്കപ്പെട്ട ഒരു കലാലയമാണ് കേരള കലാമണ്ഡലം.
കേരള കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം തുടങ്ങിയ കേരളത്തിലെ പരമ്പരാഗത കലകൾ ഇവിടെ അഭ്യസിപ്പിക്കുന്നു.
1930ൽ കവി വള്ളത്തോൾ നാരായണമേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്.