Question:

2023 ൽ ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകിയ അന്താരാഷ്ട്ര സംഘടന ഏതാണ് ?

Aഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്

Bയൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്

Cവേൾഡ് ബാങ്ക്

DIMF

Answer:

D. IMF

Explanation:

ഐ എം എഫ് (International Monetary Fund) 

  • രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനം.
  • 190 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1944-ൽ രൂപീകൃതമായി
  • 1945 ഡിസംബർ 27ന് പ്രവർത്തനം ആരംഭിച്ചു.
  • വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം

പ്രഖ്യാപിത ലക്ഷ്യങ്ങൾ

  • രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക.
  • അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക.
  • വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക .

 


Related Questions:

IMF ൻ്റെ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് ?

ലോക ബാങ്കിൻ്റെ പതിനാലാമത് പ്രസിഡണ്ടായി ചുമതലയേറ്റത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക്

2.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്രെട്ടൻവുഡ്സ് സമ്മേളനത്തിലാണ് ലോക ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.

3.ബ്രെട്ടൻവുഡ്സ് സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും. 

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെ ?