Question:

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ് :

Aകെ.എസ്.ഇ.ബി.

Bകെ.ടി.ഡി.സി.

Cകെ.എസ്.ആർ.ടി.സി.

Dകെ.എസ്.എഫ്.ഇ.

Answer:

D. കെ.എസ്.എഫ്.ഇ.

Explanation:

ബാങ്ക് ഇതര ധനകാര്യ കമ്പനി

  • ധനകാര്യ സ്ഥാപനങ്ങൾ - നിക്ഷേപം ,വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ
  • ബാങ്കുകൾ ,ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് രണ്ട് തരം ധനകാര്യ സ്ഥപനങ്ങൾ 
  • ബാങ്കിതര സ്ഥാപനങ്ങൾ - ധനകാര്യ രംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമ്മങ്ങളും നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ 
  • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ - ഭാരതീയ റിസർവ്വ്ബാങ്കിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ 
  • 1936 -ലെ കമ്പനി ആക്ട് രജിസ്റ്റർ ചെയ്തിട്ടുള്ള ഇവ ബാങ്കുകളുടെ അടിസ്ഥാന ധർമ്മങ്ങൾ നിർവ്വഹിക്കുന്നു 
  • കേരളത്തിൽ പ്രവർത്തിക്കുന്ന പ്രധാന ബാങ്കിതര ധനകാര്യ കമ്പനി - കേരള സ്റ്റേറ്റ് ഫിനാൻ ഷ്യൽ എന്റർപ്രൈസസ് (KSFE )
  • KSFE യുടെ ആസ്ഥാനം - തൃശ്ശൂർ 
  • KSFE ആരംഭിച്ച വർഷം - 1969