Question:

ഹംഗർ (വിശപ്പ്) ഹോർമോൺ എന്നറിയപ്പെടുന്നത് ?

Aഗ്രെലിൻ

Bടയലിൻ

Cപെപ്സിൻ

Dട്രിപ്സിൻ

Answer:

A. ഗ്രെലിൻ

Explanation:

ഗ്രെലിൻ

  • ആമാശയത്തിൽ ഉൽപ്പാദിപ്പിക്കപെടുന്ന ഒരു ഹോർമോണാണ് ഗ്രെലിൻ.
  • ഇത് 'Hunger Hormone' എന്നറിയപ്പെടുന്നു.
  • ഇത് വിശപ്പിനെ വർദ്ധിപ്പിക്കാനായി തലച്ചോറിലേക്ക് സന്ദേശങ്ങൾ അയക്കുകയും തന്മൂലം വിശപ്പ് വർദ്ധിക്കുകയും ചെയ്യുന്നു.
  • ഗ്രെലിൻ്റെ പ്രവർത്തനഫലമായി ആമാശയ ചലനം വർദ്ധിക്കുകയും ഗ്യാസ്ട്രിക് ആസിഡിന്റെ സ്രവണം കൂടുതൽ ആവുകയും ചെയ്യുന്നു.
  • ഭക്ഷണത്തിനു മുൻപ് ഗ്രെലിൻ്റെ അളവ് ശരീരത്തിൽ വളരെ കൂടുതലായിരിക്കും.
  • ഭക്ഷണത്തിനുശേഷം ഇത് ക്രമാനുസൃതമായി കുറയുകയും ചെയ്യുന്നു.

 


Related Questions:

ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പു നിറഞ്ഞ തിളങ്ങുന്ന വെള്ളനിറമുള്ള സ്തരം ഏത് ?

തൈറോയിഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ?

'ദാഹം' എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന മസ്തിഷ്കത്തിലെ ഭാഗം

ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം ?

മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം?