നാറ്റോ സൈനിക സഖ്യത്തിലെ 31 -ാ മത് അംഗരാജ്യം ഏതാണ് ?
Aഫിൻലാൻഡ്
Bതുർക്കി
Cമോണ്ടിനെഗ്രോ
Dലാത്വിയ
Answer:
A. ഫിൻലാൻഡ്
Read Explanation:
നാറ്റോ
1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.
ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.
ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 32 അംഗരാഷ്ട്രങ്ങളുണ്ട്.
നാറ്റോ സൈനിക സഖ്യത്തിലെ 31 -ാ മത് അംഗരാജ്യം : ഫിൻലാൻഡ്
അവസാനമായി(32) ചേർന്ന രാജ്യം : സ്വീഡൻ
സമീപകാലത്ത് ഉക്രൈൻ നാറ്റോ അംഗത്വം നേടാൻ ശ്രമിച്ചത് റഷ്യ ഉക്രൈൻ യുദ്ധത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്.