Question:
മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?
Aഅമിത രക്തസമ്മർദ്ദം
Bപക്ഷാഘാതം
Cഅതിറോസ് ക്ലിറോസിസ്
Dകൊറോണറി-ത്രോംബോസിസ്
Answer:
B. പക്ഷാഘാതം
Explanation:
തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുകയോ ധമനികളിൽ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ കോശങ്ങൾ നശിക്കുന്നു. ഇതിന്‍റെ ഫലമായി ശരീരത്തിന്‍റെ ഒരുവശം ഭാഗികമായോ പൂര്‍ണമായോ ചലനശേഷി നഷ്ടപ്പെടുന്നു. ഇതിനെ പക്ഷാഘാതം അഥവ സ്ട്രോക്ക് എന്ന് പറയുന്നു.
പ്രധാനമായും രണ്ട് തരത്തിൽ ആണ് സ്ട്രോക്ക് സംഭവിക്കുന്നത്. തലച്ചോറിലെ ധമനികളിൽ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന ഇഷേമിക് (ischemic) സ്ട്രോക്കും രക്തക്കുഴലുകൾ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് (hemorrhagic) സ്ട്രോക്കും.