Question:
കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഏത് ?
Aകോശമർമ്മം
Bജീവദ്രവ്യം
Cപ്ലാസ്മ സ്തരം
Dകോശദ്രവ്യം
Answer:
A. കോശമർമ്മം
Explanation:
- ജീവികളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകം - കോശം
- കോശത്തെ കുറിച്ചുള്ള പഠനം- സൈറ്റോളജി
പ്രധാന കോശ ഭാഗങ്ങൾ
- കോശ മർമ്മം
- കോശ ദ്രവ്യം
- കോശസ്തരം
- കോശഭിത്തി
- മൈറ്റോകോൺഡ്രിയ
- ഫേനം
- കോശമർമ്മം - ഒരു കോശത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കോശ ഭാഗം
- കോശ മർമ്മം കണ്ടെത്തിയത് - റോബർട്ട് ബ്രൌൺ
- കോശത്തിൽ മർമം കാണപ്പെടാത്ത ജീവികൾ - പ്രോകാരിയോട്ടുകൾ
- ഉദാ : ബാക്ടീരിയ ,സയനോബാക്ടീരിയ ,മൈക്കോപ്ലാസ്മ
- കോശങ്ങളിൽ സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമം കാണപ്പെടുന്ന ജീവികൾ - യൂകാരിയോട്ടുകൾ
- ഉദാ : അമീബ , ജന്തുക്കൾ ,സസ്യങ്ങൾ