Question:

ശരിയായ പ്രസ്താവന ഏത് ?

1.1606ൽ കോഴിക്കോട് സന്ദർശിച്ച ഡച്ച് അഡ്മിറൽ വെർഹോഫ് 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കി.

2.ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

3.ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.

 

A1,2

B1,3

C2,3

D1,2,3 ഇവയെല്ലാം.

Answer:

C. 2,3

Explanation:

1608 ലാണ് ഡച്ച് അഡ്മിറൽ വെർഹോഫ് കോഴിക്കോട് സന്ദർശനം നടത്തി 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കിയത്. ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. .ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യമാർഗം കണ്ടുപിടിക്കുന്നതിനായി വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാരാണ്?

1744 ൽ കൊച്ചിയിൽ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് ഏതു വിദേശ ശക്തിയാണ് ?

താഴെ പറയുന്നവയിൽ ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയിൽ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണരിൽ പെടാത്തത് ആരാണ് ?