Question:
ശരിയായ പ്രസ്താവന ഏത് ?
1.ഡി എൻ എ യിൽ നിന്ന് ആർഎൻഎ നിർമിക്കപ്പെടുന്ന പ്രക്രിയ ട്രാൻസ്ക്രിപ്ഷൻ എന്നറിയപ്പെടന്നു.
2.ഒരു ഡി.എൻ.എ തൻമാത്രയിൽ നിന്ന് രണ്ട് ഡി.എൻ.എ തൻമാത്രകൾ രൂപപ്പെടുന്ന ജീവശാസ്ത്ര പ്രക്രിയയാണ് റെപ്ലികേഷൻ.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം ശരി.
D1ഉം 2ഉം തെറ്റ്.
Answer:
C. 1ഉം 2ഉം ശരി.
Explanation:
ഡി എൻ എ യിൽ നിന്ന് ആർഎൻഎ നിർമിക്കപ്പെടുന്ന പ്രക്രിയ ട്രാൻസ്ക്രിപ്ഷൻ എന്നറിയപ്പെടന്നു.ഈ പ്രക്രിയയ്ക്ക് ശേഷമാണ് പ്രോട്ടീൻ സംശ്ലേഷണം സാധ്യമാകുന്നത്. ഒരു ഡി.എൻ.എ തൻമാത്രയിൽ നിന്ന് രണ്ട് ഡി.എൻ.എ തൻമാത്രകൾ രൂപപ്പെടുന്ന ജീവശാസ്ത്ര പ്രക്രിയയാണ് ഡി.എൻ.എ വിഭജനം (ഡി.എൻ.എ റെപ്ലിക്കേഷൻ). പാരമ്പര്യ സ്വഭാവങ്ങളുടെ തലമുറകളിലേയ്ക്കുള്ള കൈമാറ്റത്തിന് അടിസ്ഥാനമായ പ്രക്രിയയാണ് ഡി.എൻ.എ വിഭജനം. പരസ്പര പൂരകങ്ങളായ രണ്ട് തൻമാത്രാതലത്തിലെ ഇഴകളും തൻമാത്രാപടികളും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഡി.എൻ.എ യ്ക്ക് ചുറ്റുഗോവണിയുടെ ഘടനയാണ്. ഈ രണ്ടിഴകളും ഡി.എൻ.എ വിഭജനസമയത്ത് വേർപിരിയുകയും ഡി.എൻ.എ തൻമാത്രയുടെ ഓരോ ഇഴയും പുതിയ രണ്ട് ഡി.എൻ.എ തൻമാത്രകളുടെ ടെംപ്ലേറ്റ് അഥവാ അച്ച് ആയി വർത്തിക്കുകയും ചെയ്താണ് ഡി.എൻ.എ വിഭജനം സാധ്യമാകുന്നത്