Question:

കുടുംബശ്രീയുടെ ' മുറ്റത്തെ മുല്ല ' പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. 2018 ൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത് 

  2. പദ്ധതി വഴി 1000 രൂപ മുതൽ 50000 രൂപ വരെ വായ്‌പ്പ ലഭിക്കുന്നു 

  3. 52 ആഴ്ച കാലാവധിയിലാണ് വായ്‌പ നല്‍കുന്നത് 

Aഎല്ലാം ശരി

B1 മാത്രം ശരി

C3 മാത്രം ശരി

Dഇവയൊന്നുമല്ല

Answer:

A. എല്ലാം ശരി

Explanation:

മുറ്റത്തെ മുല്ല വായ്പാ പദ്ധതി

  • സംസ്ഥാനത്ത് സഹകരണ വകുപ്പ് കുടുംബശ്രീയുമായി ചേർന്ന് ആരംഭിച്ച വായ്പാ പദ്ധതി
  • പണം അമിത പലിശക്ക് എടുക്കുന്ന സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനാണ് ഈ പദ്ധതി.
  • 1000 രൂപ മുതൽ 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ നൽകും.
  • 2018ൽ പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല ആദ്യം നടപ്പാക്കിയത്, പിന്നീട് 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു
  • സഹകരണ വകുപ്പ് കുടുംബശ്രീ സംഘങ്ങൾക്കാണ് വായ്പ അനുവദിക്കുന്നത്.
  • കുടുംബശ്രീക്ക് അത് സംഘങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നൽകുന്നു.
  • പരമാവധി 52 ആഴ്ചകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. 

Related Questions:

ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?

The operation Kubera related to :

ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽ വന്ന സ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?

മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?

എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?