Question:

ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ്  ജുഡീഷ്യൽ റിവ്യൂ

ii) ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ് 

iii)  ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13  

Ai ശരി

Bi , ii ശരി

Ciii ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

  • ജുഡീഷ്യൽ അവലോകനം(റിവ്യൂ) എന്നത് നിയമങ്ങളുടെയും എക്സിക്യൂട്ടീവ് നടപടികളുടെയും സർക്കാർ തീരുമാനങ്ങളുടെയും ഭരണഘടനാപരവും നിയമസാധുതയും അവലോകനം ചെയ്യാനുള്ള ജുഡീഷ്യറിയുടെ അധികാരത്തെ സൂചിപ്പിക്കുന്നു. 
  • ജുഡീഷ്യൽ റിവ്യൂ, നിയമവാഴ്ചയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
  • ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13
  • ഭരണഘടനയുടെ 13-ാം അനുച്ഛേദം മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതോ ലംഘിക്കുന്നതോ ആയ ഏതൊരു നിയമവും അസാധുവാകുമെന്ന് പ്രഖ്യാപിക്കുന്നു.
  • അതിനാൽ തന്നെ ഭരണഘടനയുടെ സംരക്ഷകൻ എന്ന നിലയിൽ ഇന്ത്യൻ സുപ്രീം കോടതിക്ക് നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ അധികാരമുണ്ട്.
  • ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്  അമേരിക്കൻ ഭരണഘടനയിൽ നിന്നാണ്

Related Questions:

ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം ?

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?

സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?

Who was the first woman judge of Supreme Court of India ?

സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?