Question:
തെറ്റായ പ്രസ്താവന ഏത് ?
- ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്
- 1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം
Dരണ്ടു പ്രസ്താവനകളും തെറ്റ്
Answer:
A. 1 മാത്രം.
Explanation:
- 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പരകളാണ് കർണ്ണാട്ടിക് യുദ്ധങ്ങൾ.
- ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും ഇന്ത്യയിലെ വ്യാപാര താൽപ്പര്യങ്ങളാണ് ഈ യുദ്ധങ്ങൾക്ക് കാരണമായത്.
- ഇന്നത്തെ തമിഴ്‌നാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലാണ് ഈ യുദ്ധങ്ങൾ നടന്നത്.
- 1746 മുതൽ 1763 വരെയുള്ള വർഷങ്ങളിലായി മൂന്ന് കർണ്ണാട്ടിക് യുദ്ധങ്ങളാണ് നടന്നത്.