Question:

ഭവാനി നദി ഒഴുകുന്ന കേരളത്തിലെ ജില്ല എത് ?

Aപാലക്കാട്

Bവയനാട്

Cകാസർഗോഡ്

Dകണ്ണൂർ

Answer:

A. പാലക്കാട്

Explanation:

  • കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ.
  • കേരളത്തിലെ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.
  • കേരളത്തിൽ ഭവാനി നദി ഒഴുകുന്ന ദൂരം 37.5 കിലോമീറ്റർ ആണ്.
  • ശിരുവാണിപ്പുഴ, വരഗാർ എന്നിവ ഭവാനിയുടെ പോഷകനദികളാണ്

Related Questions:

വില്യം ലോഗന്റെ മലബാർ മാനുവലിൽ പ്രതിപാദിക്കുന്ന നദി ?

മലിനീകരണവും കൈയേറ്റ ശോഷണവും നേരിടുന്ന നദികളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനായി കേന്ദ്ര ജൽ ശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏതാണ് ?

The river which flows through Attapadi is?

ചീങ്കണ്ണി പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.മഞ്ചേശ്വരം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ.

2.ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്.

3.മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്.

4.ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്.

Which river is also known as Thalayar ?