Question:
ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത്?
Aനെടുമ്പാശ്ശേരി
Bതിരുവനന്തപുരം
Cകരിപ്പൂര്‍
Dകണ്ണൂർ
Answer:
B. തിരുവനന്തപുരം
Explanation:
കേരളത്തിൽ ആദ്യമായി വിമാന സർവ്വീസ് തുടങ്ങിയത് 1935 ഒക്ടോബറിൽ ആണ്.
മുംബൈക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് ടാറ്റ സൺസ് കമ്പനി തുടങ്ങിയ എയർ മെയിൽ സർവ്വീസ് ആയിരുന്നു കേരളത്തിലേക്കുള്ള ആദ്യത്തെ വിമാന സർവ്വീസ്.
എന്നാൽ തിരുവനന്തപുരത്തേക്ക് ആദ്യ യാത്രാ വിമാന സർവ്വീസ് തുടങ്ങിയത് 1946 -ൽ ആണ്.
ദിവാൻ സർ സി. പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം ടാറ്റ എയർ ലൈൻസ് വിമാനം മദ്രാസിൽ നിന്നും ബാംഗ്ലൂർ, കോയമ്പത്തൂർ, കൊച്ചി വഴിയാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തിയത്.
ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം - തിരുവനന്തപുരം
കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ സർട്ടിഫിക്കറ്റ് ലഭിച്ച വിമാനത്താവളം - തിരുവനന്തപുരം