Question:

കേരളത്തിലെ ആദ്യത്തെ "ലിവിങ് വിൽ" കൗണ്ടർ നിലവിൽ വന്ന ആശുപത്രി ഏത് ?

Aഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം

Bഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി (കൊല്ലം)

Cഗവ. മെഡിക്കൽ കോളേജ്, വണ്ടാനം (ആലപ്പുഴ)

Dഗവ. മെഡിക്കൽ കോളേജ്, കോട്ടയം

Answer:

B. ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി (കൊല്ലം)

Explanation:

• ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യത ഇല്ലെന്നുറപ്പായ രോഗവസ്ഥയിൽ മെഡിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ മരണം നീട്ടിവെയ്ക്കണ്ട എന്ന് രേഖാമൂലം എഴുതി നൽകാനുള്ള കൗണ്ടറാണിത് • തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തത്ര രീതിയിൽ പരിക്കോ അസുഖമോ ഉണ്ടാകുന്ന അവസരത്തിൽ സംശയങ്ങൾക്ക് ഇടനൽകാതെ എന്ത് മെഡിക്കൽ തീരുമാനം എടുക്കണം എന്ന് ഒരു വ്യക്തി മുൻകൂട്ടി എഴുതി നൽകുന്നതാണ് "ലിവിങ് വിൽ"


Related Questions:

മിൽമ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കെഎസ്ആർടിസിയുമായി ചേർന്ന് ആരംഭിച്ച പദ്ധതി ?

2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?

2023 ജനുവരിയിൽ അന്തരിച്ച കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടറായിരുന്ന മലയാളി രസതന്ത്രജ്ഞൻ ആരാണ് ?

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?

മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?