Question:
ജീവകം C യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
Aജലദോഷത്തിന് ഉത്തമ ഔഷധമാണ്
Bജീവകം C യുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് കണ
Cരോഗ പ്രതിരോധ ശേഷിക്ക് ആവശ്യമായ ജീവകം
Dമുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ജീവകം C യുടെ അഭാവം മൂലമാണ്
Answer:
B. ജീവകം C യുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് കണ
Explanation:
ജീവകം സി :
- ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
- ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
- ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ
- മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ
- ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ
- ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം
- ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു
- ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ
- ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവകം
- ആന്റി കാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്നു
- കൃത്രിമമായി നിർമിച്ച ആദ്യ വൈറ്റമിൻ
- യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം : ജീവകം C
- മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം : ജീവകം C
- ജീവകം സി ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ : പഴങ്ങൾ, നെല്ലിക്കാ, പപ്പായ, മുരിങ്ങയില, ഓറഞ്ച്, നാരങ്ങ എന്നിവയിൽ
- ജീവകം സി ധാരാളമായി കാണപ്പെടുന്നത് പുളി രുചിയുള്ള പഴങ്ങളിൽ
- പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം : ജീവകം C
NB :ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ (rickets)