Question:
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?
Aസ്നേഹക്കൂട്
Bസ്വാസ്ഥ്യം
Cസമാശ്വാസം
Dരാരീരം
Answer:
A. സ്നേഹക്കൂട്
Explanation:
സ്നേഹക്കൂട് പദ്ധതി
- 2018 മാർച്ചിലാണ് സംസ്ഥാന സർക്കാർ സ്നേഹക്കൂട് പദ്ധതിക്ക് തുടക്കമിട്ടത്.
- ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബന്യാൻ, ടിസ്സ്, ഹാൻസ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
- മാനസികരോഗം പൂർണമായും ഭേദപ്പെട്ടെന്ന് ഉറപ്പാകുന്നവരെയാണ് പുനരധിവസിപ്പിക്കുക.
-
പുനരധിവസിപ്പിച്ചവർക്ക് തൊഴിൽ പരിശീലനം നൽകി വരുമാനമാർഗവും സാധ്യമാക്കുന്നു.
-
കൃഷിയടക്കമുള്ള വഴികളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി ഇവരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്നു.
-
അനുബന്ധമായി കൃത്യമായ ഇടവേളകളിൽ കൗൺസലിങ് സൗകര്യവും നൽകുന്നു.