Question:
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത് ?
Aഫെമോറൽ ധമനി
Bകരോറ്റിഡ് ധമനി
Cഅയോർട്ട
Dവിനകാവ
Answer:
C. അയോർട്ട
Explanation:
- മനുഷ്യൻറെ ഹൃദയത്തിൽ നിന്ന് ശരീരകോശങ്ങളിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകളാണ് ധമനികൾ.
- രക്തചംക്രമണ വ്യൂഹ(Circulatory system)ത്തിൽ ശുദ്ധവായു അടങ്ങിയ രക്തം ഉൾക്കൊള്ളുന്ന രക്തക്കുഴലാണിത്. കനം കൂടിയ ഭിത്തികളോടുകൂടിയ രക്തവാഹിനികളാണ് ധമനികൾ.
- മഹാധമനി, പൾമൊണറി ധമനി എന്നിവയാണ് പ്രധാന ധമനികൾ.
- ധമനികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയത് മഹാധമനി (Aorta)യാണ്.
- ഹൃദയത്തിന്റെ കീഴറകൾ വെൻട്രിക്കിളുകളും മേലറകൾ ഓറിക്കിളുകളുമാണ്.
- ഇവ രണ്ടും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വലതു വെൻട്രിക്കിളിൽ നിന്നുമാണ് ശ്വാസകോശ ധമനി പുറപ്പെടുന്നത്; മഹാധമനി ഇടതു വെൻട്രിക്കിളിൽനിന്നും.
- വെൻട്രിക്കിളിൽനിന്ന് പൾമൊണറി ധമനിയിലേക്കും മഹാധമനിയിലേക്കുമുള്ള പ്രവേശനദ്വാരങ്ങളിൽ അർധചന്ദ്രാകാര വാൽവുകളുണ്ട്.