Question:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി :

Aപിറ്റ്യൂട്ടറി

Bഅഡ്രിനൽ

Cപാൻക്രിയാസ്

Dതൈറോയ്ഡ്

Answer:

D. തൈറോയ്ഡ്

Explanation:

തൈറോയിഡ്‌ ഗ്രന്ഥി

  • മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയാണ്‌ തൈറോയിഡ്‌ ഗ്രന്ഥി. 
  • തൈറോയിഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ “തൈറോക്സിന്‍.”
  • തൈറോക്സിന്റെ നിര്‍മാണത്തിന്‌ അയോഡിന്‍ ആവശ്യമാണ്‌. 
  • രക്തത്തില്‍ ആവശ്യത്തിന്‌ അയോഡിന്‍ ഇല്ലാത്തതിനാല്‍ തൈറോയിഡ്‌ ഗ്രന്ഥി വികസിക്കുന്നതാണ്‌ 'ഗോയിറ്റര്‍' രോഗം.
  • “ഹൈപ്പോ തൈറോയിഡിസം' തൈറോക്സിന്റെ ഉത്പാദനം കുറയുന്നതു കൊണ്ടുണ്ടാവുന്നതാണ്‌.
  • തൈറോക്സിന്റെ ഉത്പാദനം കൂടുന്നതിനാലാണ്‌ “ഹൈപ്പര്‍ തൈറോയിഡിസം" ഉണ്ടാവുന്നത്‌.
  • തൈറോക്സിന്റെ കുറവുമൂലം മാനസികവും ശാരീരകവുമായി വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ്‌ 'ക്രട്ടനിസം'. 
  • തൈറോക്സിന്റെ കുറവുമൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗമാണ്‌ 'മിക്സഡിമ' (Myxoedema). 
  • തൈറോക്സിന്റെ അളവ്‌ കൂട്ടുമ്പോഴുണ്ടാകുന്ന രോഗമാണ്‌ 'എക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍”.

  • തൈറോയ്ഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു ഹോര്‍മോണാണ്‌ 'കാല്‍സിടോണിന്‍.”
  • കാല്‍സിടോണിനും പാരാതൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന 'പാരതൊര്‍മോണും' ചേര്‍ന്നാണ്‌ രക്തത്തിലെ കാത്സ്യത്തിന്റെ അളവ്‌ ക്രമീകരിക്കുന്നത്‌.
  • പാരാതൊര്‍മോണ്‍ ഹോര്‍മോണിന്റെ കുറവുമൂലം, രക്തത്തില്‍ കാത്സ്യത്തിന്റെ അളവ്‌ കുറയുന്നു.
  • ഇത്‌ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന “ടെറ്റനി” എന്ന രോഗമുണ്ടാക്കുന്നു. പേശികൾ വലിഞ്ഞുമുറുകുന്നതാണ്‌ ടെറ്റനിയുടെ ലക്ഷണം.

 


Related Questions:

Anthrax diseased by

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?

കൊതുക് പരത്തുന്ന ഒരു രോഗമാണ് -- .

പേപ്പട്ടി വിഷബാധക്കെതിരെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ആര് ?

മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?