Question:
ഏറ്റവും വലിയ ശിലമണ്ഡലഫലകം ഏതാണ് ?
Aകരീബിയൻ
Bആറ്റ്ലാന്റിക്
Cപസഫിക്
Dഇതൊന്നുമല്ല
Answer:
C. പസഫിക്
Explanation:
ശിലാ ഫലകങ്ങൾ (Lithospheric plates):
- അനേകായിരം km വിസ്തൃതിയും, പരമാവധി 100km കനവുമുള്ള ശിലാമണ്ഡല ഭാഗങ്ങളെ ശിലാ ഫലകങ്ങൾ (Lithospheric plates) എന്ന് വിളിക്കുന്നു.
- ശിലാ ഫലകങ്ങൾ, സമുദ്ര ഭാഗം മാത്രം ഉൾക്കൊള്ളുന്നതോ, വൻകര ഭാഗം മാത്രം ഉൾകൊള്ളുന്നതോ ആകാം.
- വലുപ്പത്തിന്റെ അടിസ്ഥാനത്തിൽഇവയെ വലിയ ഫലകങ്ങൾ, ചെറിയ ഫലകങ്ങൾ എന്നിങ്ങനെ തരം തിരിക്കാം.
- ചെറിയ ഫലകങ്ങൾക്ക് ഉദാഹരണങ്ങൾ: ഫിലിപ്പൈൻ, കൊക്കോസ്, നാസ്ക്, കരീബിയൻ, സ്കോഷ്യ, അറേബിയൻ എന്നിവ
- വലിയ ഫലകങ്ങൾ 7 എന്നമാണുള്ളത്. അവയിൽ ഏറ്റവും വലുത് പസഫിക് ഫലകം.
വലിയ ഫലകങ്ങൾ:
- പസഫിക് പ്ലേറ്റ്
- വടക്കേ അമേരിക്കൻ പ്ലേറ്റ്
- യുറേഷ്യൻ പ്ലേറ്റ്
- ആഫ്രിക്കൻ പ്ലേറ്റ്
- അൻ്റാർട്ടിക്ക് പ്ലേറ്റ്
- ഇൻഡോ-ഓസ്‌ട്രേലിയൻ പ്ലേറ്റ്
- ദക്ഷിണ അമേരിക്കൻ പ്ലേറ്റ്