Question:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?

Aതൈമസ് ഗ്രന്ഥി

Bപ്ലീഹ

Cഅസ്ഥി മജ്ജ

Dഇവയൊന്നുമല്ല

Answer:

B. പ്ലീഹ

Explanation:

  • ലിംഫോസൈറ്റുകളെ പ്രവർത്തന സജ്ജമാക്കുന്ന അവയവങ്ങളെ വിളിക്കുന്ന പേരാണ് ലിംഫോയ്ഡ് അവയവങ്ങൾ.
  • പ്ലീഹയാണ്(Spleen) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം.
  • പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌.
  • അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ സംഭരിക്കുവാനും സ്‌പ്ലീനിന് സാധിക്കും.
  • മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ. 

Related Questions:

'സ്നെല്ലൻസ് ചാർട്ട്' എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു ?

ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏത് ?

undefined

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി.

2.ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദത്തിൻറെ ഉപജ്ഞാതാവ്.

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കണ്ണുകൾ സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ കുഴികൾ നേത്രകോടരം എന്നറിയപ്പെടുന്നു.

2.ബാഹ്യകൺപേശികളാണ് കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്.