App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ഏതാണ് ?

Aയൂട്ടറസ് മാക്സിമസ്

Bസ്റ്റേപ്പീഡിയസ്

Cസാർട്ടോറിയസ്

Dഗ്ലുട്ടിയസ് മാക്സിമസ്

Answer:

D. ഗ്ലുട്ടിയസ് മാക്സിമസ്

Read Explanation:

പേശി വ്യവസ്ഥ (Muscular System)

  • തന്തുക്കളുടെ രൂപത്തിലുള്ള പേശീകോശങ്ങള്‍ ചേര്‍ന്നാണ്‌ പേശികള്‍
    രൂപംകൊള്ളുന്നത്‌.
  • പേശികളാണ്‌ ചലനം സാധ്യമാക്കുന്നത്‌.
  • പേശികളെക്കുറിച്ചുള്ള പഠനമാണ്‌ മയോളജി.

ഐച്ഛിക പേശികള്‍

  • ഐച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്ന പേശികളാണ്‌ ഐച്ഛിക പേശികള്‍.
  • അസ്ഥിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയെ അസ്ഥിപേശികള്‍ എന്നും അറിയപ്പെടുന്നു.
  • മനുഷ്യശരീരത്തില്‍ 639 അസ്ഥി പേശികളുണ്ട്‌.
  • സിലിണ്ടര്‍ ആകൃതിയാണ്‌ അസ്ഥി പേശീതന്തുക്കള്‍ക്കുള്ളത്‌,
  • ഇവ രേഖാങ്കിത പേശികള്‍ എന്നും അറിയപ്പെടുന്നു.

അനൈച്ഛിക പേശികള്‍

  • അനൈച്ഛിക ചലനങ്ങള്‍ക്കുകാരണമായ പേശികളാണ്‌ അനൈച്ഛിക പേശികള്‍,
  • കുഴല്‍ രൂലത്തിലുള്ള അവയവങ്ങളിലാണ്‌ ഇവ കൂടുതലായി കാണപ്പെടുന്നത്
  • ഇവ രേഖാശൂന്യ പേശികളാണ്‌.
  • ഹൃദയപേശികള്‍ ജീവിതകാലം മുഴുവന്‍ തളര്‍ച്ചകൂടാതെ പ്രവര്‍ത്തിക്കുന്നു.
  • പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ചരട്‌ പോലുള്ള ഭാഗങ്ങളാണ്‌ ടെന്‍ഡനുകള്‍.
  • പേശികളില്‍ കാണപ്പെടുന്ന വര്‍ണ്ണകം-മയോഗ്ലോബിന്‍
  • ഏറ്റവും വലിയ പേശി പൃഷ്ഠഭാഗത്തെ പേശിയായ ഗ്ലൂറ്റിയസ് മാക്സിമസ് ആണ്.
  • ഏറ്റവും ചെറിയ പേശി ചെവിയിൽ കാണപ്പെടുന്ന സ്റ്റെപിഡിയസ് ആണ്
  • ഏറ്റവും നീളംകൂടിയ പേശിയാണ്‌ സാര്‍ട്ടോറിയസ്‌.
  • ഏറ്റവും ബലിഷ്ഠമായ പേശി- ഗര്‍ഭാശയ പേശി
  • ശരീരത്തിലെ പേശികളില്ലാത്ത അവയവമാണ്‌- ശ്വാസകോശം

  • പേശീ സങ്കോചം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണം- കൈമോഗ്രാഫ്‌.
  • പേശികളെ ബാധിക്കുന്ന രോഗം : ടെറ്റനി.
  • ഹൃദയപേശികള്‍ക്ക്‌ ഉണ്ടാകുന്ന വേദന- അന്‍ജിന.
  • പേശീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌: സെറിബെലം.

Related Questions:

Electromyograph is a diagnostic test of:

പേശികളിൽ കാണുന്ന മാംസ്യം ഏത് ?

Pain occurring in muscles during workout is usually due to the building up of :

പേശീക്ലമം ഉണ്ടാകുമ്പോൾ അടിഞ്ഞ് കൂടുന്ന അമ്ലമേത്?

താഴെപ്പറയുന്ന പേശീവ്യൂഹത്തിൽ എക്സർസൈസിൻ്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളിൽ ഉൾപ്പെടാത്തത് :