ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകപ്രസിദ്ധമായ വാർത്താ ഏജൻസിയാണ് അസോസിയേറ്റഡ് പ്രസ്. ന്യൂയോർക്ക് നഗരത്തിലെ ആറു ദിനപത്രങ്ങൾ ചേർന്ന് 1848-ൽ ഇല്ലിനോയിയിൽ സ്ഥാപിച്ച സഹകരണപ്രസ്ഥാനമാണിത്. 1900-ൽ `AP '. എന്ന പേരിൽ അന്താരാഷ്ട്ര പ്രശസ്തി നേടി. ദിനപത്ര പ്രസാധകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ച എ.പി.യിൽ റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ അസോസിയേറ്റ് അംഗത്വം സ്വീകരിച്ചു. പ്രവർത്തിക്കുന്ന എ.പി. 1950-ൽ തെക്കെ അമേരിക്കയിലേക്കും പിന്നീട് ലോകമെമ്പാടും വ്യാപിച്ചു.