Question:

ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത് ?

Aനാറ്റോ (NATO

Bസീറ്റോ (SEATO)

Cയു.എൻ.ഒ (UNO)

Dസാർക്ക് (SAARC)

Answer:

C. യു.എൻ.ഒ (UNO)

Explanation:

ഐക്യരാഷ്ട്രസഭ രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.


Related Questions:

അന്താരാഷ്‌ട്ര തപാൽ യൂണിയൻ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ്.

2.ഐക്യരാഷ്ട്രസഭയിൽ അവസാനം അംഗമായ രാജ്യം വത്തിക്കാനാണ്.

3.നിലവിൽ ഐക്യരാഷ്ട്രസഭയിൽ 180 അംഗരാജ്യങ്ങൾ ആണുള്ളത്.

4.ഇന്ത്യയിലെ യു.എൻ ഇൻഫർമേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിൽ ആണ്

മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?

ലോകബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ വന്നതെന്ന്?

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ നിലവിലെ ചെയർമാൻ ആരാണ് ?