Question:
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
Aമഹാരാഷ്ട്ര
Bഗുജറാത്ത്
Cരാജസ്ഥാൻ
Dമദ്ധ്യപ്രദേശ്
Answer:
C. രാജസ്ഥാൻ
Explanation:
- രാജസ്ഥാൻ രൂപീകൃതമായത് - 1949 മാർച്ച് 30
- രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം.
- 1950 ജനുവരി 26-ന് ഈ സംസ്ഥാനത്തിന്റെ പേര് രാജസ്ഥാൻ എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
- വിസ്തീർണ്ണം അനുസരിച്ച് ഏറ്റവും വലിയ ഇന്ത്യൻ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ എട്ടാമത്തെ വലിയ സംസ്ഥാനവുമാണ്.
- ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം - മധ്യപ്രദേശ്.