ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ് ഹിരാക്കുഡ് അണക്കെട്ട് . ഒഡീഷയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ് ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ് ഉദ്‌ഘാടനം ചെയ്തത് .