App Logo

No.1 PSC Learning App

1M+ Downloads

ദേശീയ വരുമാനം കണക്കാക്കുന്നതിന് അവലംബിക്കാത്ത രീതി ഏതാണ് ?

Aഉല്പാദന രീതി

Bവരുമാന രീതി

Cചിലവ് രീതി

Dവികസന രീതി

Answer:

D. വികസന രീതി

Read Explanation:

ദേശീയ വരുമാനം

  • ഒരു സമ്പത്ത് വ്യവസ്ഥയുടെ സാമ്പത്തിക വളർച്ച വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡം : ആ സമ്പത്ത് വ്യവസ്ഥയിലെ ദേശീയ വരുമാനത്തിന്റെ വർദ്ധനവ്
  • ദേശീയവരുമാനം കണക്കാക്കുന്നത് 3 രീതികളിലൂടെ
  1. ഉല്പന്ന രീതി : സാധന സേവനങ്ങളുടെ മൊത്തം വാർഷിക മൂല്യം കണക്കാക്കുന്ന രീതി .
  2. വരുമാന രീതി : വരുമാനരീതിയിൽ ദേശീയവരുമാനം കണക്കാക്കുന്നത് സമ്പത്ത് വ്യവസ്ഥയിലെ ഉല്പാദനഘടകങ്ങൾക്ക് ലഭിച്ച പ്രതിഫലങ്ങളുടെ അടിസ്ഥാനത്തിലാണ്.
  3. ചെലവ് രീതി : സമ്പത്ത് വ്യവസ്ഥയിലെ അന്തിമ ചെലവിന്റെ [ Final Expenditure ] അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി.

Related Questions:

ഓരോ ഉൽപ്പാദന ഘടകത്തിന്റെയും ദേശിയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്ന രീതി ഏതാണ് ?

ദേശീയ വരുമാനം കണക്കാക്കുന്നതിൻ്റെ ലക്ഷ്യങ്ങളിൽ പെടുന്നത് ഏതാണ് ?

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ആരാണ് ?

ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?

ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയത് ?