Question:

പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ?

Aക്ലോറിൻ

Bഓക്സിജൻ

Cഫ്ലൂറിൻ

Dസൾഫർ

Answer:

B. ഓക്സിജൻ

Explanation:

ഓക്സിജൻ

  • അറ്റോമിക നമ്പർ - 8

  • പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം

  • 1774 ൽ ജോസഫ് പ്രീസ്റ്റിലി (Joseph Priestley) എന്ന ശാസ്ത്രജ്ഞനാണ് ഓക്സ‌ിജൻ വാതകം കണ്ടുപിടിച്ചത്.

  • എന്നാൽ ഓക്സിജൻ എന്ന പേര് നൽകിയത് ലാവോസിയ എന്ന ഫ്രഞ്ച് ശാസ്ത്രജ്‌ഞനാണ്.

  • ആസിഡ് ഉണ്ടാക്കുന്നത് എന്ന അർഥം വരുന്ന 'Oxygenes' എന്ന വാക്കിൽ നിന്നാണ് ഓക്‌സിജൻ എന്ന പേര് സ്വീകരിച്ചത്

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

  • അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ( 21 % )

  • ആസിഡ് ഉണ്ടാക്കുന്നത് എന്നർത്ഥം വരുന്ന മൂലകം

  • ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില - -183 °C / -297 °F

  • ഓക്സിജൻ ഖരമായി മാറുന്ന താപനില - - 219 °C / -362 °F

  • ഓക്സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - അംശികസ്വേദനം

  • ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനം - ജ്വലനം

  • ഓക്സിജന്റെ പ്രധാന അലോട്രോപ്പ് - ഓസോൺ


Related Questions:

In which of the following ways does absorption of gamma radiation takes place ?

ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?

വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?

ജലത്തിൽ ഏറ്റവും എളുപ്പം ലയിക്കുന്ന വാതകം ?

പാറ്റ ഗുളികയായി ഉപയോഗിക്കുന്ന വസ്തു?