App Logo

No.1 PSC Learning App

1M+ Downloads

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദ് രചിച്ച ശ്രദ്ധേയമായ ഗ്രന്ഥം ഏത്?

Aഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്

Bട്രെയിൻ ടു പാക്കിസ്ഥാൻ

Cഇന്ത്യ വിൻസ് ഫ്രീഡം.

Dവിങ്സ് ഓഫ് ഫയർ

Answer:

C. ഇന്ത്യ വിൻസ് ഫ്രീഡം.

Read Explanation:

മൗലാനാ അബ്ദുൾ കലാം ആസാദ്

  • 1888 -ൽ മക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമര സേനാനി - അബ്ദുൾ കലാം ആസാദ്
  • അബ്ദുൾ കലാം ആസാദിന്റെ പൂർണ്ണമായ പേര് - അബ്ദുൾ കലാം മൊഹിയുദ്ദീൻ അഹമ്മദ്
  • "ആസാദ്" എന്ന തൂലികാ നാമത്തിൽ എഴുതിയിരുന്നത് - അബ്ദുൾ കലാം ആസാദ്
  • ദേശീയ വിദ്യാഭ്യാസ ദിനമായി (നവംബർ 11) ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് - അബ്ദുൾ കലാം ആസാദ്
  • "ലിസാൻ സിദ്ദിഖ്" (സത്യനാദം) എന്ന ഉറുദു വാരിക ആരംഭിച്ചത് - അബ്ദുൾ കലാം ആസാദ്
  • ഖുറാൻ വ്യാഖ്യാനമായ തർജ്ജുമാൻ - 'അൽ-ഖുറാൻ' രചിച്ചത് - അബ്ദുൾ കലാം ആസാദ് 
  • അബ്ദുൾ കലാം ആസാദ് ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ - അൽഹിലാൽ (ഉറുദു), അൽ ബലാഗ് 
  • 'അൽഹിലാൽ' നിരോധിക്കപ്പെട്ട വർഷം - 1914
  • 1923-ൽ ഡൽഹിയിൽ നടന്ന പ്രത്യേക കോൺഗ്രസ്സ് സമ്മേളനത്തിൽ 35-ാംവയസ്സിൽ അധ്യക്ഷനായി. •
  • സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ മന്ത്രി സഭയിൽ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രി - അബ്ദുൾ കലാം ആസാദ്
  • അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ - ഇന്ത്യ വിൻസ് ഫ്രീഡം

'ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്'- വി പി മേനോൻ 

' ട്രെയിൻ ടു പാക്കിസ്ഥാൻ'- ഖുശ്വന്ത്‌ സിംഗ് 

 'വിങ്സ് ഓഫ് ഫയർ'- എ പി ജെ അബ്ദുൽ കലാം.


Related Questions:

Which of the following leaders said that the Government of India Act 1935 provided 'a machine with strong brakes but no engine'?

The Sarabandhi Campaign of 1922 was led by

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ കാൺപൂരിൽ ലഹള നയിച്ചതാര്?

ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന മഹാൻ :

മംഗൽ പാണ്ഡെയെ കണ്ടെത്താൻ സഹായിക്കാതിരുന്നതിനു തൂക്കിലേറ്റിയത് ആരെയായിരുന്നു ?