Question:

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം ?

Aവടക്കേ ഇന്ത്യൻ സമതലങ്ങൾ8)

Bതീരസമതലങ്ങൾ

Cവടക്ക് പടിഞ്ഞാറൻ പർവ്വത പ്രദേശം

Dഉപദ്വീപീയ പീഠഭൂമി

Answer:

D. ഉപദ്വീപീയ പീഠഭൂമി

Explanation:

ഉപദ്വീപീയ പീഠഭൂമി (The Peninsular Plateau)

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം
  • ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം - ഉ
  • ഉത്തരമഹാസമതലത്തിനും തീരസമതലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശം.

ഉപദ്വീപീയ പീഠഭൂമിയുടെ പ്രധാനപ്പെട്ട ഭൂപ്രകൃതി വിഭാഗങ്ങൾ 

  • ഡെക്കാൻ പീഠഭൂമി 
  • മധ്യമേടുകൾ
  • വടക്കു-കിഴക്കൻ പീഠഭൂമി

ഉപദ്വീപീയ പീഠഭൂമിയുടെ അതിരുകൾ 

  • വടക്ക്-പടിഞ്ഞാറ് - ആരവല്ലി
  • കിഴക്ക് - രാജ്മഹൽ കുന്നുകൾ
  • പടിഞ്ഞാറ് - ഗീർ മലനിരകൾ
  • വടക്ക്-കിഴക്ക് - ഷില്ലോങ് & കാർബി ആംഗ്ലോഗ് പീഠഭൂമി
  • തെക്ക് - നീലഗിരി
  • ആഗ്നേയശിലകൾ ഇവിടെ പ്രധാനമായും കാണപ്പെടുന്നു.
  • 'ധാതുക്കളുടെ കലവറ' എന്നു വിളിക്കുന്ന ഭൂവിഭാഗം

ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന ധാതു വിഭവങ്ങൾ 

  • ഇരുമ്പയിര്
  • കൽക്കരി
  • മാംഗനീസ്
  • ബോക്സൈറ്റ്
  • ചുണ്ണാമ്പുകല്ല് 

ഉപദ്വീപീയ പീഠഭൂമിയിൽ കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ

  • പരുത്തി
  • പയർവർഗ്ഗങ്ങൾ
  • നിലക്കടല
  • കരിമ്പ്
  • ചോളം
  • റാഗി
  • മുളക് 

ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമായിട്ടുള്ള പ്രധാന പർവത നിരകൾ

  • ആരവല്ലി
  • വിന്ധ്യാ-സാത്പുര
  • പശ്ചിമഘട്ടം,
  • പൂർവഘട്ടം 

പന്ത്രണ്ടോളം സംസ്ഥാനങ്ങൾ ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമാണ്.

  1. മധ്യപ്രദേശ്
  2. ജാർഖണ്ഡ്
  3. ഛത്തീസ്ഗഢ്
  4. മഹാരാഷ്ട്ര
  5. രാജസ്ഥാൻ
  6. ഗുജറാത്ത്
  7. ഒഡിഷ
  8. പശ്ചിമ ബംഗാൾ
  9. ഗോവ
  10. ആന്ധ്രാപ്രദേശ്
  11. തെലങ്കാന
  12. കർണാടക
  13. തമിഴ്‌നാട്
  14. കേരളം.

Related Questions:

The length of Western Ghats is?

പശ്ചിമഘട്ടത്തിൻ്റെ ശരാശരി നീളം എത്രയാണ് ?

The UNESCO,included the western ghats into World Heritage Site list in?

ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?

Western Ghat is spread over in :