റോഡ് കോശത്തിലെ വർണ്ണ വസ്തു ഏതാണ്?
Read Explanation:
- കണ്ണിലെ ദൃഷ്ടി പടലത്തിൽ കാണപ്പെടുന്ന പ്രകാശഗ്രാഹീ കോശങ്ങൾ - റോഡ് കോശങ്ങൾ ,കോൺ കോശങ്ങൾ
- നിറങ്ങൾ തിരിച്ചറിയാൻ കഴിവില്ലാത്ത കണ്ണിലെ കോശങ്ങൾ - റോഡ് കോശങ്ങൾ
- മങ്ങിയ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്നത് - റോഡ് കോശങ്ങൾ
- റോഡ് കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണവസ്തു - റൊഡോപ്സിൻ
- വിറ്റാമിൻ എ യിൽ നിന്നും രൂപപ്പെടുന്ന വർണ്ണകം - റൊഡോപ്സിൻ
- പകൽ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്നത് - കോൺ കോശങ്ങൾ
- കോൺ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണവസ്തു - അയഡോപ്സിൻ