Question:

സ്വാഭാവിക വനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നൂൽപ്പുഴ പഞ്ചായത്തിൽ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aവനിക

Bവനികരൻ

Cഭൂമിക

Dശാഖി

Answer:

B. വനികരൻ

Explanation:

  • ആദ്യഘട്ടത്തിൽ റിസർവ് വനത്തിലെ 15 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്.
  • കടമ്പക്കാട്, കോളൂർ, കളിച്ചിറ എന്നീ കോളനികളിലെ 82 പട്ടികവർഗതൊഴിലാളികളാണ് വൃക്ഷത്തൈകൾ നടുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നത്.
  • സെന്നപോലുള്ള കളച്ചെടികൾ വേരടക്കം പിഴുതുമാറ്റിയും മുളയും ഫലവൃക്ഷത്തൈകളും നട്ട് അഞ്ചുവർഷംവരെ പരിപാലനം ഉറപ്പുവരുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്.
  • വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ ആണ് നൂൽപ്പുഴ സ്ഥിതി ചെയ്യുന്നത്

Related Questions:

2022 ലെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേ സ്റ്റോർ അപ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ' ഡാൻസ് വർക്ക്ഔട്ട് ഫോർ വെയ്റ്റ് ലോസ് ' എന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ച കേരള സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?

' വാഴ്ത്തപ്പെട്ട പൂച്ച ' എന്ന കഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകാരി ?

കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കുന്ന ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം നിലവിൽ വരുന്ന ജില്ലകൾ ഏതൊക്കെയാണ് ?