Question:

കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aപാമ്പാർ

Bഭവാനി

Cപമ്പാനദി

Dകബനി

Answer:

A. പാമ്പാർ

Explanation:

  • ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 25 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ.
  • 'തലയാർ' എന്നും പേരുണ്ട്.
  • ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവ പാമ്പാറിന്റെ പ്രധാന ഉപനദികളാണ്.
  • പാമ്പാറും തേനാറും തമിഴ്‌നാട്ടിൽവെച്ച് സംഗമിച്ചാണ് കാവേരിയുടെ പ്രധാന പോഷകനദികളിലൊന്നായ അമരാവതി രൂപമെടുക്കുന്നത്.
  • തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്.
  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദിയാണ് പാമ്പാർ.
  •  കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം 25 കിലോമീറ്റർ ആണ്

Related Questions:

Thirunavaya,famous for ‘Mamankam’ festival is located on the banks of?

Longest river of Kerala is :

ശരിയായ പ്രസ്താവന ഏത് ?

1.പമ്പാ നദിയെ "ചൂർണി" എന്ന് അർഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നു.

2.ആലുവ പുഴയെന്നും കാലടി പുഴയെന്നും അറിയപ്പെടുന്നത് പെരിയാർ ആണ്.

ഏത് നദിയിലാണ് കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് ?

താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക