Question:
ഫോസ്സിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏതാണ് ?
Aകാർബൺ -12
Bകാർബൺ - 13
Cകാർബൺ - 14
Dഫോസ്ഫറസ് -31
Answer:
C. കാർബൺ - 14
Explanation:
കാർബൺ ഡേറ്റിംഗ്:
- കാർബൺ ഡേറ്റിംഗ് കാർബണിന്റെ ഐസോടോപ്പായ കാർബൺ-14 ഉപയോഗിക്കുന്നു.
- കാർബണിന്റെ ഈ ഐസോടോപ്പ് റേഡിയോ ആക്ടീവ് കാർബണായി അന്തരീക്ഷത്തിൽ ഉണ്ട്.
- ഫോസിലുകളിൽ നിന്ന് ലഭിക്കുന്ന കാർബൺ-14 ന്റെ അളവ് ഫോസിലുകളുടെ പ്രായം കണക്കാക്കാൻ പാലിയന്റോളജിസ്റ്റുകളെ സഹായിക്കുന്നു.
മറ്റ് ഐസോടോപ്പുകളും അവയുടെ ഉപയോഗങ്ങളും:
- യുറേനിയം U-235 : ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു
- ആർസെനിക്-74 : ട്യൂമറിന്റെ സാന്നിധ്യം നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു
- സോഡിയം -24 : രക്തം കട്ടപിടിക്കുന്നത് കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു
- കോബാൾട്ട്-60 : കാൻസർ ചികിത്സകളിൽ ഉപയോഗിക്കുന്നു
- അയഡിൻ-131: കാർബണിന്റെ ഐസോടോപ്പ് ഗോയിറ്റർ ചികിത്സയ്ക്ക് സഹായിക്കുന്നു