കയർ വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിനായി 1969 ൽ സ്ഥാപിതമായ കേരള സർക്കാർ സ്ഥാപനം ഏത് ?
Aകയർ ഫെഡ്
Bകയർ ക്രാഫ്റ്റ്
Cകയർ ബോർഡ്
Dകയർ വികസന ഡയറക്ടറേറ്റ്
Answer:
B. കയർ ക്രാഫ്റ്റ്
Read Explanation:
💠 കയർ വികസന ഡയറക്ടറേറ്റ് - കേരളത്തിലെ കയർ മേഖലക്കാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു .
💠 കയർ ഫെഡ് - കേരളത്തിലെ കയർ വ്യവസായ മേഖലയിൽ വ്യാപിച്ചുകിടക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ അപെക്സ് ഏജൻസി.
💠 കയർ ക്രാഫ്റ്റ് - സംസ്ഥാനത്തെ കയർ വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിനായി 1969 ൽ സ്ഥാപിതമായ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനം.
💠 ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് - മൂല്യ വർദ്ധിത കയറുല്പന്നങ്ങളുടെ പ്രോത്സാഹനത്തിന് നിലവിൽ വന്നത്.
💠 കയർ ബോർഡ് - കയറുല്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച സ്ഥാപനം.