Question:

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?

Aശ്രീചിത്തിര തിരുന്നാള്‍

Bമാര്‍ത്താണ്ഡവര്‍മ്മ

Cസ്വാതിതിരുന്നാള്‍

Dശ്രീമൂലം തിരുന്നാള്‍

Answer:

D. ശ്രീമൂലം തിരുന്നാള്‍

Explanation:

🔸ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യത്തെ നിയമനിർമ്മാണസഭയാണ് ശ്രീമൂലം തിരുനാൾ പ്രജാസഭ എന്നും ശ്രീമൂലം പോപ്പുലർ അസംബ്ലി എന്നും അറിയപ്പെടുന്ന ശ്രീമൂലം പ്രജാസഭ. 🔸1888 മാർച്ച് 30-നാണ് ശ്രീമൂലം കൗൺസിൽ (ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൌൺസിൽ) നിലവിൽ വന്നത്. 🔸1904-ൽ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൌൺസിലിനു പുറമേ മഹാരാജാവിന്റെ ഒരു പുതിയ ഉത്തരവ് വഴി ശ്രീമൂലം പോപ്പുലർ അസംബ്ലി ഓഫ് ട്രാവൻകൂർ നിലവിൽ വന്നു. 🔸ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ തെരഞ്ഞെടുത്ത ആദ്യത്തെ ജനപ്രാതിനിധ്യം ഉള്ള ഭരണസമിതി ആയിരുന്നു ഈ സഭ.


Related Questions:

മാർത്താണ്ഡവർമ്മയുടെ ഭരണകാലം ഏതായിരുന്നു?

സ്വാതി തിരുനാളിൻ്റെ ആസ്ഥാന കവിയായിരുന്നത് ആര് ?

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?

നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?

1812 -ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?