സമൂഹത്തിൻറെ മുഖ്യധാരയിൽ ഇടം ലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീ സംരഭം ഏത് ?
Aആശ്രയ
Bസാന്ത്വനം
Cസമഗ്ര
Dസഹായഹസ്‌തം
Answer:
A. ആശ്രയ
Read Explanation:
വീടുകളിലെത്തി രക്ത പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാനാണ് 2006 കുടുംബശ്രീ സാന്ത്വനം പദ്ധതി ആരംഭിച്ചത്.
വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ ഭിന്നശേഷി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളെജ് ഇക്കോണമി മിഷന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്നുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് സമഗ്ര.
ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില്‍ സാധ്യതകളുടെ പരിഗണനകളും പരിശോധിച്ച് നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വൈജ്ഞാനിക തൊഴിലില്‍ തല്‍പ്പരരായ, പ്ലസ്ടു വോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി അഭിരുചിക്കും താല്‍പ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളെജ് മിഷന്‍ ചെയ്യുന്നത്.
പദ്ധതി ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷൻ ആണ് .