Question:

രക്തസമ്മർദം,പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?

Aസാന്ത്വനം

Bആയുഷ്

Cഔഷധി

Dആയുർദളം

Answer:

A. സാന്ത്വനം

Explanation:

കുടുംബശ്രീ പദ്ധതികൾ

  • മാനസികമായ വെല്ലുവിളികൾ നേരിടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ ആരംഭിച്ച പ്രത്യേക സ്കൂളുകൾ - ബഡ്‌സ് സ്‌കൂൾ
    (2004 ൽ വെങ്ങാനൂരിലാണ് ആദ്യ ബഡ്‌സ് സ്കൂൾ സ്ഥാപിതമായത്)
  • ഒരു രൂപക്ക് ഒരു വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി - തീർത്ഥം 
  • 18 വയസ്സിന് മുകളിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി ആരംഭിച്ച സംരഭം - Buds Rehabilitation Centre (BRC)

  • സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടം ലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന സംരഭം - ആശ്രയ
  • സ്ത്രീകളുടെ സുരക്ഷിത യാത്രക്കായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ടാക്‌സി സർവീസ് - കുടുംബശ്രീ ട്രാവൽസ്  
  • കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതി - തെളിമ
  • കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ വനിതാ ദുരന്ത നിവാരണ സംഘം - പിങ്ക് അലർട്ട്  
  • വിവിധ സംരഭങ്ങളിലൂടെ ഉത്പാദന - വിതരണ മേഖല ശക്തപ്പെടുത്താനായുള്ള കുടുംബശ്രീ പദ്ധതി : സമഗ്ര
  •  ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും നിയമസഹായം, കൗണ്സിലിംഗ് ക്ലാസുക, ബോധവത്കരണ പരിപാടികൾ, ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന പദ്ധതി - സ്നേഹിത
  • രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന പദ്ധതി - സാന്ത്വനം  
  • കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ നിർമ്മാണ മേഖലയിൽ ആരംഭിച്ച സംരഭം - പിങ്ക് ലാഡർ  
  • കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്കു തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - അതിജീവനം
  • അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി - ജീവൻദീപം

Related Questions:

2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്?

കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി

കേരള സർക്കാർ നിയമിച്ച മെഡിസെപ്പ് പരിഷ്കരണ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആര് ?