Question:

പെറ്റർലൂ കൂട്ടക്കൊല ഏത് വിപ്ലവത്തെ തുടർന്ന് ഉയർന്നു വന്ന തൊഴിലാളി പ്രക്ഷോഭമാണ് ?

Aവ്യവസായിക വിപ്ലവം

Bരക്ത രഹിത വിപ്ലവം

Cമഹത്തായ വിപ്ലവം

Dഫാക്ടറി വിപ്ലവം

Answer:

A. വ്യവസായിക വിപ്ലവം

Explanation:

പെറ്റർലൂ കൂട്ടക്കൊല

  • 1819 ഓഗസ്റ്റ് 16-ന് ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ സെന്റ് പീറ്റേഴ്‌സ് ഫീൽഡിൽ നടന്ന കൂട്ടകൊല.
  • വ്യവസായിക വിപ്ലവുമായി ബന്ധപ്പെട്ട അവകാശ സമരവുമായി ബന്ധപ്പെട്ടാണ് പെറ്റർലൂ കൂട്ടക്കൊല നടന്നത്.
  • പാർലമെന്ററി പ്രാതിനിധ്യം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്  ഒത്തുകൂടിയ ജനങ്ങളുടെ നേരെ നേരെ കുതിരപ്പടയാളികൾ നടത്തിയ ആക്രമണത്തിൽ 15 പേർ മരിച്ചു. എഴുന്നൂറോളം പേർക്ക് പരിക്കേറ്റു.
  • ഈ സംഭവത്തെത്തുടർന്ന് തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുവാൻ അധികാരികൾ നിർബന്ധിതരായി

Related Questions:

The country in which the industrial and agricultural revolutions began was?

Who invented the spinning jenny?

19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?

വ്യാവസായിക വിപ്ലവത്തെത്തുടർന്ന് സമൂഹത്തിൽ ഉടലെടുത്ത അസമത്വത്തെ കുറിച്ച് വിശ്വചരിത്രാവലോകനം (Glimpses of World History ) എന്ന പുസ്തകത്തിൽ വിവരിച്ച വ്യക്തി?

ബ്രിട്ടീഷ് വ്യാവസായിക രംഗത്തുണ്ടായമാറ്റങ്ങൾ സൂചിപ്പിക്കുന്നതിനായി, വ്യവസായ വിപ്ലവം എന്ന പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയോഗിച്ചത് -?