Question:

കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?

Aവിവരാവകാശനിയമം

Bഅഴിമതി നിരോധന നിയമം

Cവിദ്യാഭ്യാസവകാശനിയമം

Dഭീകരവിരുദ്ധ നിയമം

Answer:

A. വിവരാവകാശനിയമം

Explanation:

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.


Related Questions:

ഒരു ഭാരതീയ വിദേശ പൗരനെ(OCI)ക്കുറിച്ച് താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ശരിയല്ലാത്തത്?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

MNREGP നൽകുന്ന അടിസ്ഥാന ശമ്പളത്തിൽ ഒന്നാം സ്ഥാനത്ത് ഏത് സംസ്ഥാനം ആണ് (2023 പ്രകാരം) ?

ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?