Question:

"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?

Aഇന്ത്യൻ തെളിവ് നിയമം

Bഇന്ത്യൻ ശിക്ഷാ നിയമം

Cക്രിമിനൽ നടപടിക്രമം

Dവിവരസാങ്കേതിക വിദ്യാനിയമം

Answer:

B. ഇന്ത്യൻ ശിക്ഷാ നിയമം

Explanation:

  • ഐ പി സി യിലെ 511 വകുപ്പുകൾ ഭാരതീയൻ ന്യായ സംഹിതയിൽ 356 ആക്കി ചുരുക്കി.
  • ഭേദഗതി വരുന്ന വകുപ്പുകൾ - 175 എണ്ണം
  • പുതിയതായി കൂട്ടിച്ചേർത്ത വകുപ്പുകൾ - 8 എണ്ണം

Related Questions:

മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. മനുഷ്യാവകാശ ലംഘനവും ദുരുപയോഗവും മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ നിയമത്തിൽ പറയുന്നു.
  2. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ 30-ാം വകുപ്പ് പ്രകാരം, മനുഷ്യാവകാശ ലംഘനം മൂലമുണ്ടാകുന്ന കുറ്റ കൃത്യങ്ങൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി, സംസ്ഥാന സർക്കാർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സമ്മതത്തോടെ, വിജ്ഞാപനം വഴി, ഓരോ ജില്ലയ്ക്കും മനുഷ്യാവകാശകോടതിയായി ഒരു പ്രത്യേക കോടതി രൂപീകരിക്കണം.

വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?

നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.

ഗാർഹിക പീഡന നിയമ പ്രകാരം പീഡനത്തിന് ഇരയാകുന്നവർക്ക് പരാതിയുമായി സമീപിക്കാവുന്നത് ആരെയാണ്?

  1. സംരക്ഷണ ഉദ്യോഗസ്ഥൻ
  2. സേവന ദാതാവ്
  3. പോലീസ് ഉദ്യോഗസ്ഥൻ
  4. മാജിസ്‌ട്രേറ്റ്

2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?