ശിലകളുടെയും ധാതുക്കളുടെയും കലവറ എന്നറിയപ്പെടുന്ന പാളി ഏത് ?
Read Explanation:
ഭൂവൽക്കം(Earth's Crust)
- ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ് ഭൂവൽക്കം എന്നുപറയുന്നത്.
- പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഇത്
- സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു.
- സിലിക്കൺ,അലൂമിനിയം,മെഗ്നീഷ്യം തുടങ്ങി നിരവധി ധാതുക്കളുടെയും ശിലകളുടെയും കലവറയാണ് ഭൂവൽക്കം
- ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം - അലുമിനിയം