Question:

ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?

Aകോൺകേവ് ലെൻസ്

Bകോൺവെക്സ് ലെൻസ്

Cസിലിണ്ടർ ലെൻസ്

Dബൈഫോക്കൽ ലെൻസ്

Answer:

A. കോൺകേവ് ലെൻസ്

Explanation:

മയോപിയ ശരിയാക്കാൻ:

  • മയോപിയ / ഹൃസ്വ ദൃഷ്ടി പരിഹരിക്കുന്നതിന്, കണ്ണടകളുടെയോ, കോൺടാക്റ്റ് ലെൻസുകളുടെയോ രൂപത്തിൽ, കണ്ണിന് മുന്നിൽ ഒരു കോൺകേവ് ലെൻസ് ഉപയോഗിക്കുന്നു.
  • കോൺകേവ് ലെൻസിനെ 'വിവ്രജന ലെൻസ് / Diverging lens' എന്നും അറിയപ്പെടുന്നു  

ഹൈപ്പർമെട്രോപിയ ശരിയാക്കാൻ:

  • ഹൈപർ മെട്രോപിയ / ദീർഘ ദൃഷ്ടി പരിഹരിക്കുന്നതിനായി  കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു.
  • കോൺവെക്സ് ലെൻസിനെ 'സംവ്രജന ലെൻസ് / Converging lens' എന്നും അറിയപ്പെടുന്നു. 

ആസ്റ്റിഗ്മാറ്റിസം ശരിയാക്കാൻ:

  • ആസ്റ്റിഗ്മാറ്റിസം പരിഹരിക്കുന്നതിനായി, വ്യത്യസ്ത മെറിഡിയനുകളിൽ, വ്യത്യസ്ത ശക്തികളുള്ള സിലിണ്ടർ ലെൻസുകൾ ഉപയോഗിക്കുന്നു.  
  • ലെൻസിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ശക്തികളുള്ള ടോറിക് ലെൻസുകൾ ഉപയോഗിച്ചും, ആസ്റ്റിഗ്മാറ്റിസം ശരിയാക്കാം.

തിമിരം ശെരിയാക്കാൻ:

  • തിമിരത്തിനുള്ള ഏറ്റവും സാധാരണമായ ചികിത്സാ രീതി, ശസ്ത്രക്രിയയാണ്.

പ്രെസ്ബയോപിയ ശെരിയാക്കാൻ:

  • പ്രെസ്ബയോപിയ, മയോപിയ അല്ലെങ്കിൽ, ഹൈപ്പർമെട്രോപിയയുമായി ചേർന്ന് കാണപ്പെടുന്നു.
  • പ്രെസ്ബയോപിയ പരിഹരിക്കാൻ ബൈഫോക്കൽ ലെൻസുകൾ ആവശ്യമായി വരുന്നു.
  • അതായത്, കണ്ണടയുടെ മുകളിലും, താഴെയുമായി യഥാക്രമം, കോൺകേവ് അല്ലെങ്കിൽ കോൺവെക്സ് ലെൻസുകൾ ഉപയോഗിക്കുന്നു.

Related Questions:

പ്രകാശത്തിൻറെ വേഗത വ്യത്യസ്ത മാധ്യമങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

പ്രാഥമിക വർണങ്ങളായ പച്ചയെയും നീലയെയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?

നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?

സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം എത്ര ?

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?